Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiഓപ്പറേഷൻ സിന്ദൂർ...

ഓപ്പറേഷൻ സിന്ദൂർ : പാർലമെൻറിൽ ചർച്ച ഇന്ന് ആരംഭിക്കും

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നീ വിഷയങ്ങളിലുള്ള ചർച്ച പാർലമെൻറിൽ ഇന്ന് നടക്കും .ഇരുസഭയിലും 16 മണിക്കൂർ വീതമാണ് ചർച്ചയ്ക്കായി സമയം നീക്കിവച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യം മാനിച്ചാണ് ചർച്ചയ്‌ക്ക് സമയം അനുവദിച്ചിരിക്കുന്നത്.

ലോക്‌സഭയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചർച്ചയ്‌ക്ക് തുടക്കം കുറിക്കും. രാജ്യസഭയിൽ ചൊവ്വാഴ്ചയാണ് ചർച്ച ആരംഭിക്കുക. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവർ സംസാരിക്കും .പ്രധാനമന്ത്രി നരേന്ദ്രമോദിയും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എന്തു വിലനൽകിയും ജനാധിപത്യ തത്വങ്ങളെ ഉയർത്തിപിടിക്കണം: ഗവർണർ

തിരുവനന്തപുരം : സഹസ്രാബ്ദങ്ങളിലൂടെ നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും നിലനിൽക്കുന്ന ഒന്നാണ് ജനാധിപത്യമെന്നും എന്തു വിലനൽകിയും ജനാധിപത്യ തത്വങ്ങളെ  ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ വിദേശവനിതയെ ബെംഗളൂരുവിൽനിന്ന് പിടികൂടി

മലപ്പുറം : കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയായ ഉഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) പിടിയിൽ. അരീക്കോട് ഇന്‍സ്‌പെക്ടര്‍ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍നിന്നാണ് ഇവരെ പിടികൂടിയത്....
- Advertisment -

Most Popular

- Advertisement -