Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsശശി തരൂരിനെ...

ശശി തരൂരിനെ വസതിയിലെത്തി കണ്ടു പ്രതിപക്ഷ നേതാവ്: തെരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ച ചെയ്തു

തിരുവനന്തപുരം : ശശി തരൂരിനെ തിരുവനന്തപുരം വഴുതക്കാട്ടെ ഫ്‌ലാറ്റിലെത്തിക്കണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കം വിശദമായി ഇരുവരും ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായി ഉണ്ടാകണമെന്നും പ്രകടന പത്രികയടക്കം തയാറാക്കുന്നതില്‍ പങ്കെടുക്കണമെന്നും സതീശന്‍ തരൂരിനോട് ആവശ്യപ്പെട്ടു.

പ്രകടന പത്രിക, ദര്‍ശന രേഖ എന്നിവ തയ്യാറാക്കുന്നതില്‍ തരൂരും പങ്കാളിയാകും. വിവിധ മേഖലകളിലുള്ളവരുമായും യുവാക്കളുമായും തരൂരിന്റെ സംവാദങ്ങള്‍ യുഡി എഫ് സംഘടിപ്പിക്കും. ഒറ്റ പാര്‍ട്ടി മാത്രമേ തന്റെ ജീവിതത്തില്‍ ഉള്ളൂവെന്നു ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ വിജയം തന്നെയാണ് ആഗ്രഹിക്കുന്നത്. അതിനായാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തത് ഭീഷണി കൊണ്ടാണെന്ന ശിവന്‍കുട്ടിയുടെ വിമര്‍ശനത്തോടായിരുന്നു തരൂരിന്റെ പ്രതികരണം. കേന്ദ്ര ബജറ്റില്‍ കേരളത്തിന് എന്താണ് ലഭിക്കുക എന്ന് നോക്കണം. മുമ്പേ തന്ന വാഗ്ദാനമാണ് എയിംസ്. അത് പൂര്‍ത്തിയാക്കണം എന്നാണ് ആവശ്യം.

തീരദേശത്തെ സംരക്ഷിക്കാന്‍ പദ്ധതി വേണം. അത് പ്രധാനപെട്ട വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ പണം ഇല്ലെന്ന് പറയുന്നു. ഈ സ്ഥിതിയില്‍ എങ്ങനെയാണ് നമ്മള്‍ ജീവിക്കുക. പ്രധാനമന്ത്രി കേരളത്തില്‍ വന്നു പറഞ്ഞതിന്റെ തെളിവ് ബജറ്റില്‍ കാണണമല്ലോ. തെരഞ്ഞെടുപ്പ് സമയത്തെ ബജറ്റ് ആയതുകൊണ്ട് കുറച്ചു പ്രതീക്ഷ ഉണ്ടെന്നും തരൂര്‍ വ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 31-01-2026 Karunya KR-740

1st Prize : ₹1,00,00,000/- KJ 970477 (ATTINGAL) Consolation Prize ₹5,000/- KA 970477 KB 970477 KC 970477 KD 970477 KE 970477 KF 970477 KG 970477 KH 970477 KK...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

ആലപ്പുഴ:  സ്കൂളുകളിലും പൊതുവഴികളിലും  വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 21) അവധി നൽകി ജില്ലാ കളക്ടർ...
- Advertisment -

Most Popular

- Advertisement -