തിരുവല്ല: സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്കൂളും റേഡിയോ മാക് ഫാസ്റ്റും ചേർന്ന് ‘മിന്റോറാ’ സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മകതയും അറിവും ആത്മവിശ്വാസവും വളർത്തുന്നതിന് ഉപകരിക്കുന്ന പരിപാടി സംവിധായകൻ ബാബു തിരുവല്ല ഉദ്ഘാടനം ചെയ്തു.
ഡോ. നെൽസൺ പി എബ്രഹാം (അക്കാഡമിക് കൺസൾട്ടന്റ് ) സ്കൂൾ മാനേജ്മെന്റ് ഭാരവാഹികളായ മോഹനൻ ചെറിയാൻ, ലാബി ചെറിയാൻ, എബ്രഹാം ചാക്കോ, ടി.വി.തോമസ്, ആർട്ടിസ്റ്റ് സി. കെ. വിശ്വനാഥൻ, വൽസാവർഗീസ്, ജോളി രാജൻ, പ്രിൻസിപ്പൽ അജി അലക്സ്,.അധ്യാപിക ആനി ചെറിയാൻ, യെമിയ എലിസബത്ത് ചാണ്ടി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കുരുന്നു പ്രതിഭകളുടെ വർണ്ണ മനോഹരമായ കലാപ്രകടനങ്ങൾ നടന്നു.