Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiഒറ്റക്കൊമ്പൻ- ചിത്രത്തിന്റെ...

ഒറ്റക്കൊമ്പൻ- ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറക്കി

കൊച്ചി: ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ സുരേഷ് ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറക്കി. ഈസ്റ്റർ ദിനാഘോഷം പ്രമാണിച്ച്, പ്രേക്ഷകർക്ക് ആശംസകൾ നേർന്നു കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും (“Though i fall , I will rise again”) എന്ന വരികളോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

സുരേഷ് ഗോപിയെ മാസ്സ് അവതാരമായാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ അടക്കമുള്ളവ നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

വലിയ മുതൽ മുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായി ആണ് ഒറ്റക്കൊമ്പൻ  ഒരുക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി

കോഴിക്കോട് : പേരാമ്പ്രയില്‍ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം. ഷാഫിക്ക്...

മോൻത ചുഴലിക്കാറ്റ് : അന്ധ്രയിൽ ജാഗ്രത

ഹൈദരാബാദ് : തെക്കുകിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻത ചുഴലിക്കാറ്റിനെ തുടർന്ന് അന്ധ്രയിൽ അതീവ ജാഗ്രത. നാളെ ആന്ധ്രയിലെ മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് കര തൊടും. ഒക്ടോബർ 27,...
- Advertisment -

Most Popular

- Advertisement -