പത്തനംതിട്ട : തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. എ ഡി എം നവീൻ ബാബു മരിച്ചതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് സംസാരിക്കുന്നത്.
പിപി ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പരമാവധി ശിക്ഷ നല്‍കണം. ആ വേദിയിൽ അങ്ങനെയല്ല അവർ സംസാരിക്കേണ്ടിയിരുന്നത്. വേറൊരു വേദി കലക്ടർക്ക് ഒരുക്കാമായിരുന്നു. ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയേ തീർച്ചയായും അറസ്റ്റ് ചെയ്യണം. നീതിയ്ക്കായി നിയമത്തിൻ്റെ ഏതറ്റം വരേയും പോകുമെന്നും മഞ്ജുഷ പറഞ്ഞു .