പാലക്കാട് :പാലക്കാട് ഡിസിസി സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ ഷൊര്‍ണൂര്‍ വിജയന്‍ സിപിഎമ്മില്‍ ചേർന്നു.സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് പാർട്ടിയിൽ ചേർന്നത്.ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു.41 വര്‍ഷം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനൊപ്പം നിന്നിട്ടും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും തനിക്ക് പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേരുമെന്നും ഷൊര്‍ണൂര്‍ വിജയന്‍ പറഞ്ഞു.