ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക പൊങ്കാലയോടനുബന്ധിച്ച് പണ്ഡാര പൊങ്കാല തിരുവാർപ്പ് ക്ഷേത്ര ആനകൊട്ടിലിൽ സ്ഥാപിച്ചു. പൊങ്കാല ദിവസം പണ്ഡാര പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷമാണ് ഭക്തരുടെ പൊങ്കാല കലങ്ങളിൽ തീ പകരുന്നത്.
ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. അമ്പലപ്പുഴ ഡി.വൈ.എസ് പി, കെ.എൽ രാജേഷ് ഉദ്ഘാടനം ചെയ്തു. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി, എന്നിവർ കാർമ്മികത്വം വഹിച്ചു.
എടത്വാ സി.ഐ അൻവർ, എസ്.ഐ എൻ. രാജേഷ്, മീഡിയ കോഡിനേറ്റർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ സ്വാമിനാഥൻ, ബിനു കെ.എസ് എന്നിവർ പങ്കെടുത്തു.