Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsപി.ജി മനുവിന്റെ...

പി.ജി മനുവിന്റെ ആത്മഹത്യ : പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം : മുന്‍ ഗവ.പ്ലീഡര്‍ പി.ജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ. പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ കൊല്ലം വെസ്റ്റ് പോലീസാണ്‌ കസ്റ്റഡിയിലെടുത്തത്.ഇയാളുടെ നിരന്തര പ്രേരണയിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്നാണ് സംശയം.

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായിരുന്ന പി.ജി. മനുവിന് കര്‍ശന വ്യവസ്ഥകളോടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു .ഇതിന് പിന്നാലെയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയത്. പി.ജി. മനുവും സഹോദരിയും ചേര്‍ന്ന് ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി രീതിയിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പി ജി മനുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 171-ാമത് ജയന്തി ആഘോഷിച്ചു

അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 171-ാമത് ജയന്തി ആഘോഷിച്ചു. ഗണപതി ഹോമം,സഹസ്രനാമജപം പുഷ്പാർച്ചന, ഭാഗവത പാരായണം എന്നിവ നടന്നു. പുഷ്പാർച്ചനക്ക് മഹാമണ്ഡലം വൈസ് പ്രസിഡൻ്റുമാരായ മുൻ എം എൽ എ...

കളിയിക്കാവിള കൊലക്കേസ് : ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം : കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിലായി. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളി എന്ന സജികുമാറിന്റെ സുഹൃത്തായ സുനിൽ കുമാറാണ് അറസ്റ്റിലായത്.തമിഴ്‌നാട്ടില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ...
- Advertisment -

Most Popular

- Advertisement -