Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമകരജ്യോതി ദർശിച്ചശേഷം...

മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ല : ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി : മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർത്ഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണം. അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കാനാകൂ. ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ യാത്ര ചെയ്യാം.

മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ പോലീസും വനംവകുപ്പും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. സുരക്ഷയെ മുൻനിർത്തിയാണ് കരുതൽ നടപടി. എല്ലാ തീർത്ഥാടകരും സഹകരിക്കണമെന്നും ഇടുക്കി ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

കോട്ടയം: മുളങ്കുഴയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ചിങ്ങവനം പാക്കിൽ സ്വദേശി നിഖിൽ ജോൺസൺ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ ആയിരുന്നു അപകടം...

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ മെയ് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറു മാസമാണ് കോഴ്സിന്റെ കാലാവധി....
- Advertisment -

Most Popular

- Advertisement -