Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsപൊയ്കയിൽ വാഴ്ചയിൻ...

പൊയ്കയിൽ വാഴ്ചയിൻ അധിപൻ്റെ 42-മത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം നാളെ

തിരുവല്ല: പൊയ്കയിൽ വാഴ്ചയിൻ അധിപൻ്റെ 42-മത് ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം സഭാ ആസ്ഥാനത്തും കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിലും നാളെ നടക്കും.

ദേഹവിയോഗ ഉപവാസ ദിനാചരണത്തിൻ്റെ  ഭാഗമായി സഭാ  ആസ്ഥാനത്ത് വാഴ്ചയിൻ അധിപന്റെ സന്നിധിയിൽ രാവിലെ 10 മണി മുതൽ എട്ടുകര യുവജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ ധ്യാനയോഗം നടക്കും.  5.30 ന് പ്രത്യേക അനുസ്മരണ പ്രാർത്ഥന ഉണ്ടാകും. വൈകീട്ട് 8 മണിക്ക് ഗുരുകുല ഉപദേഷ്ടാവ് സി.കെ ജ്ഞാനശീലന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സഭാ പ്രസിഡൻ്റ് വൈ.സദാശിവൻ മുഖ്യപ്രഭാഷണം നടത്തും.

ഗുരുകുലശ്രേഷ്ഠൻ എം. ഭാസ്ക്കരൻ, സഭാ ജനറൽ സെക്രട്ടറി കെ.ഡീ സീത്കുമാർ, ജോയിന്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ,  മേഖലാ-ശാഖാ ഉപദേഷ്ടാക്കന്മാർ, സെക്രട്ടറിമാർ എന്നിവർ  പ്രഭാഷണങ്ങൾ നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മറൈന്‍ എക്‌സ്‌പോ തിരുവല്ലയില്‍

തിരുവല്ല: തിരുവല്ലാ മര്‍ച്ചന്റ്‌സ് അസോസിയേഷനും പത്തനാപുരം അഗ്രി ടെക് ഗ്രീന്‍  ടെക്‌നോളജിസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസും സംയുക്തമായി സംഘടിപ്പിക്കുന്ന സീ- വേള്‍ഡ് അണ്ടര്‍ വാട്ടര്‍ ടണല്‍ ആന്‍ഡ് മറൈന്‍ എക്‌സ്‌പോ - 2024...

വാഹനാപകടക്കേസിലെ പരാതിക്കാരിയോട് കുശലം ചോദിച്ച്  മെസേജ് അയച്ച പോലീസുകാരനെതിരേ നടപടി

തിരുവല്ല : തിരുവല്ലയിൽ വാഹനാപകടക്കേസിലെ പരാതിക്കാരിയോട് കുശലം ചോദിച്ച് വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും മെസേജ് അയച്ച പോലീസുകാരനെതിരേ കേസെടുത്തു. അടൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഓ സുനിലിനെതിരേയാണ് തിരുവല്ല പോലീസ് കേസെടുത്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ...
- Advertisment -

Most Popular

- Advertisement -