തിരുവല്ല: തിരുവല്ല മാർക്കറ്റ് ജംഗ്ഷനിൽ ഓട്ടോ ഇടിച്ചിട്ട സ്ക്കൂട്ടറിലേക്ക് സ്വകാര്യ ബസിന്റെ മുൻഭാഗം തട്ടി കയറി. ഒരാൾ അത്ഭുതമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ മാർക്കറ്റ് ജംഷനിൽ ആയിരുന്നു സംഭവം. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം റോഡിൽ നിന്നും പഴയ മീൻ മാർക്കറ്റ് റോഡിലേക്ക് സംസ്ഥാന പാത കുറുകെ കടന്ന് പോയ സ്കൂട്ടറിൽ കാവും ഭാഗത്തും നിന്നും വന്ന ഓട്ടോ ആദ്യം ഇടിക്കുക ആയിരുന്നു. ഇടിയിൽ വീണ സ്കൂട്ടററിൽ പിന്നാലെ വന്ന സ്വകാര്യ ബസിന്റെ മുൻഭാഗം തട്ടി കയറി. സ്കൂട്ടറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഓടിക്കൂടിയവർ ചേർന്ന് സ്വകാര്യ വാഹനത്തിന്റെ അടിയിൽ നിന്നും സ്കൂട്ടർ വലിച്ച് മാറ്റി.