Thursday, April 17, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryപുല്ലാട് എസ്.എൻ.ഡി.പി.ശാഖ...

പുല്ലാട് എസ്.എൻ.ഡി.പി.ശാഖ സർവ്വമത തീർത്ഥാടക വിശ്രമകേന്ദ്രം നിർമ്മിക്കുന്നു

കോഴഞ്ചേരി : മതസൗഹാർദ്ദത്തിൻ്റെ സന്ദേശം നൽകി സർവ്വ മത തീർത്ഥാടകർക്കായി വിശ്രമകേന്ദ്രം ഒരുങ്ങുന്നു. പുല്ലാട് 4294-ാം നമ്പർ എസ് എൻ ഡി പി ടൗൺ ശാഖയാണ് നൂതന ആശയവുമായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

ശബരിമല, മഞ്ഞനിക്കര ,മാരാമൺ, ചെറുകോൽപ്പുഴ തീർത്ഥാടകർക്ക് മികച്ച രീതിയിൽ ഉള്ള വിശ്രമകേന്ദ്രമാണ് ഒരുങ്ങുന്നത്. പുല്ലാട് ഗുരുദേവക്ഷേത്രത്തോട് ചേർന്ന് ഇതിനായി  സ്ഥലം  വാങ്ങി. വിശ്രമകേന്ദ്ര നിർമ്മാണത്തിൻ്റെ പ്രവർത്തന ഉദ്ഘാടനത്തിൻ്റെ ധനശേഖരണ പരിപാടി മന്ത്രി വീണാ ജോർജ്  ഉദ്ഘാടനം ചെയ്തു.കോഴഞ്ചേരി യൂണിയൻ പ്രസിഡൻ്റ് കെ.എൻ.മോഹൻ ബാബു മുഖ്യ അതിഥി ആയിരുന്നു.

യോഗം ഇൻസ്പെക്റ്ററിങ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ,യൂണിയൻ വൈസ് പ്രസിഡൻ്റ് വിജയൻ കാക്കനാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീഷ് കുന്നപ്പുഴ, നിർമ്മാണ കമ്മിറ്റി ചെയർമാൻ അഡ്വ.പി.കെ.ബാബു, കൺവീനർ ശ്രീകുമാർ ശ്രീനിലയം, ക്ഷേത്ര തന്ത്രി ജലിൽ കുമാർ ,ശാഖാ വൈസ് പ്രസിഡൻ്റ് കുമാരി സവിത, വനിതാ സംഘം പ്രസിഡൻ്റ് തങ്കമണി, സെക്രട്ടറി നിത്യ ,യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് രോഹിത്,.ശാഖാ സെക്രട്ടറി കെ.ജി അശോകൻ, യൂണിയൻ കമ്മറ്റി അംഗം രാജു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 16-03-2025 Akshaya AK-693

1st Prize Rs.7,000,000/- AF 498089 (NEYYATTINKARA) Consolation Prize Rs.8,000/- AA 498089 AB 498089 AC 498089 AD 498089 AE 498089 AG 498089 AH 498089 AJ 498089 AK 498089...

റോഡ് മോശമാണെങ്കിൽ ഏജൻസികൾ ടോൾ പിരിക്കരുത് –  നിതിൻ ഗഡ്കരി

ന്യൂഡൽഹി: റോഡ് മോശമാണെങ്കിൽ ദേശീയപാതാ ഏജൻസികൾ ടോൾ പിരിക്കരുതെന്ന് കേന്ദ്ര ഉപരിതല-റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഉപഗ്രഹ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനത്തെ കുറിച്ചുള്ള ഒരു സെമിനാറിൽ സംസാരിക്കവേയായിരുന്നു മന്ത്രി...
- Advertisment -

Most Popular

- Advertisement -