കോഴിക്കോട് : ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബ് കീഴടങ്ങി.കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്. മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചതിന്റെ പിന്നാലെയാണ് കീഴടങ്ങല്‍. കേസുമായി ബന്ധപ്പെട്ട് അൺ എയ്ഡഡ് സ്കൂളിലെ പ്യൂണായ മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷുഹൈബ്.