Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമഴ ശക്തി...

മഴ ശക്തി പ്രാപിക്കും: അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിങ്കളാഴ്ച മുതൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട് .

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ  സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് ; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

പുതിയകാവ് ചതയദിന ജലോത്സവം: 18 പള്ളിയോടങ്ങൾ പങ്കെടുത്തു

അയിരൂർ: പള്ളിയോടങ്ങൾ അഴകിൻ്റെ നിറച്ചാർത്ത് ഒരുക്കി പുതിയകാവ് ചതയദിന ജലോത്സവം നടന്നു. വഞ്ചിപ്പാട്ടിൻ്റെ താളത്തിനൊത്തു നീങ്ങിയ പള്ളിയോടങ്ങളുടെ ജല ഘോഷയാത്ര കാണാൻ പമ്പാ നദിയുടെ ഇരുകരകളിലും നൂറു കണക്കിന് പേർ എത്തിച്ചേർന്നു. ക്ഷേത്ര പ്രവേശനത്തോടനുബന്ധിച്ച്...
- Advertisment -

Most Popular

- Advertisement -