റാന്നി: ശുചിത്വ മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി റാന്നി ഗ്രാമ പഞ്ചായത്ത് എ പ്ലസ് ഗ്രേഡ് ഹരിത സ്ഥാപനമായി പ്രഖ്യാപിച്ചു.
റാന്നി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഹരിത കേരളം ജില്ലാ കോഡിനേറ്റർ ജി അനിൽകുമാർ സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പ്രകാശിന് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭാ ചാർലി, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ജി സുധാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി സതീശൻ വി എസ്, വി ഇ ഒ ചിഞ്ചു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ വകുപ്പു മേധാവികൾ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, പോലീസ് സേനാ പ്രതിനിധികൾ, അങ്കണവാടി ടീച്ചർമാർ, സി ഡി എസ് ചെയർപേഴ്സൺ, കേരള സ്‌റ്റേറ്റ് റൂട്രോണിക്സ് തുടങ്ങി 24 സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.