തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ്. ഇന്ന് 1000 രൂപയുടെ വര്‍ധനവുണ്ടായതോടെ പവന്റെ വില 88,560 രൂപയായി. ഗ്രാമിനാകട്ടെ 125 രൂപ കൂടി 11,070 രൂപയുമായി. ഇതോടെ 10,920 രൂപയുടെ വര്‍ധനവാണ് അഞ്ച് ആഴ്ചക്കിടെയുണ്ടായത്.
ഇതാദ്യമായാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 88,000 കടക്കുന്നത്. യു.എസിലെ അനിശ്ചിതത്വമാണ് സ്വര്‍ണം വീണ്ടും നേട്ടമാക്കിയത്. ഇതാദ്യമായി രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3,900 ഡോളര്‍ കടന്നു.






