Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduനേഴ്സിങ് കോളേജിലെ...

നേഴ്സിങ് കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

കോഴിക്കോട് : കോഴിക്കോട് ഗവണ്മെന്റ് നേഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ലക്ഷ്മി രാധാകൃഷ്ണൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.

കോട്ടയം കിടങ്ങൂർ സ്വദേശിയായ ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട് .വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം നഴ്സിങ് കോളജിൽ പൊതുദർശനത്തിനു വച്ചശേഷം കോട്ടയത്തേക്കു കൊണ്ടുപോയി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക് : സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു

തിരുവനന്തപുരം : ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്. ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചു. മാനുഷിക പരിഗണന,...

ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ : ഓം ബിര്‍ളയും കൊടിക്കുന്നിൽ സുരേഷും പത്രിക നൽകി

ന്യൂ ഡൽഹി : 18-ാം ലോക്സഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും.എൻഡിഎ സ്ഥാനാർഥിയായി ഓം ബിർലയും ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായി കൊടിക്കുന്നിൽ സുരേഷും നാമനിർദേശ പത്രിക സമർപ്പിച്ചു .17-ാം ലോക്സഭയിലും ഓം ബിർളയായിരുന്നു...
- Advertisment -

Most Popular

- Advertisement -