Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKollamഫയല്‍ കാണാനില്ലെന്ന...

ഫയല്‍ കാണാനില്ലെന്ന മറുപടി പാടില്ല : വിവരാവകാശ കമ്മിഷന്‍

കൊല്ലം ; സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമപ്രകാരം അംഗീകൃത മറുപടിയല്ലെന്നും നഷ്ടപ്പെട്ട ഫയല്‍ പുന:സൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ എ ഹക്കീം. വിവരം നല്‍കുന്നതില്‍ ഓഫീസര്‍ വീഴ്ചവരുത്തിയാല്‍ വകുപ്പിന്റെ ആസ്ഥാനം നഷ്ടപരിഹാരം നല്‍കേണ്ടിവരും.

വിവരംനല്‍കുന്നതിന് നിരന്തരം തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടിക്ക് വിധേയമാകും. വിവരം വൈകിച്ചാല്‍ 25000 രൂപ വരെ പിഴയും നല്‍കേണ്ടിവരും. ആര്‍ടിഐ അപേക്ഷകരെ ഒരു കാരണവശാലും വിവരാധികാരികള്‍ ഹിയറിംഗിന് വിളിക്കരുത്. ഓഫീസില്‍ ലഭ്യമല്ലാത്ത വിവരങ്ങള്‍ അത്‌ ലഭ്യമായ ഓഫീസിലേക്ക് അയച്ചുകൊടുക്കണം. വിവരം ഫയലില്‍ ഉണ്ടെങ്കില്‍ അത്‌നല്‍കാന്‍ 30 ദിവസം വരെ കാത്തുനില്‍ക്കരുതെന്നും കമ്മിഷന്‍ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാരതീയ അഭിഭാഷക പരിഷത്ത് ഗുരുപൂജ സംഘടിപ്പിച്ചു

തിരുവല്ല: ഭാരതീയ അഭിഭാഷക പരിഷത്ത് തിരുവല്ല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂജ സംഘടിപ്പിച്ചു. ഗുരുസ്ഥാനീയനും അടിയന്തിരാവസ്ഥ തടവുകാരനുമായ മുതിർന്ന അഭിഭാഷകൻ അഡ്വ നരേഷ് കുമാറിനെ  ജില്ലാ സെക്രട്ടറി അഡ്വ അഭിലാഷ് ചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിറ്റ്...

ഷാബാ ഷെരീഫ് വധക്കേസ് : മൂന്നുപേർ കുറ്റക്കാർ : വിധി 22 ന്

മലപ്പുറം : മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാർ. ഒന്നാം പ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബ്, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്ന് തെളിഞ്ഞു....
- Advertisment -

Most Popular

- Advertisement -