Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsChennaiമണ്ഡലകാലത്ത് 40...

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നദാനം നല്‍കി : ശബരിമല അയ്യപ്പ സേവാ സമാജം

ചെന്നൈ: മണ്ഡല മകരവിളക്ക് ഉത്സവ കാലത്ത് നാല്‍പ്പത് ലക്ഷം അയ്യപ്പ ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കിയതായി ശബരിമല അയ്യപ്പസേവാസമാജം ദേശീയ വര്‍ക്കിങ് പ്രസിഡന്റ് മുരുകന്‍ സെല്‍വന്‍ പറഞ്ഞു. ആന്ധ്രാപ്രദേശ്, കര്‍ണാടക, പുതുച്ചേരി, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 81 അയ്യപ്പ സേവാകേന്ദ്രങ്ങളിലൂടെയാണ് അന്നപ്രസാദ വിതരണം നടത്തിയത്.

തൃശ്ശിനാപ്പള്ളി ശ്രീരംഗം രാഘവേന്ദ്ര ഹാളില്‍ ചേര്‍ന്ന അന്നദാന സമിതി അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ലക്ഷം കൂടുതല്‍ ഭക്തരാണ് ഇക്കുറി അന്നപ്രസാദം സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം 67 അന്നദാന കേന്ദ്രങ്ങളിലൂടെ 35 ലക്ഷം ഭക്തര്‍ക്കാണ് അന്നപ്രസാദം നല്‍കിയത്.

യോഗത്തില്‍ ദിനമലര്‍ ചെയര്‍മാന്‍ ബാലാജി രാമസുബ്ബു, ശബരിമല അയ്യപ്പസേവാസമാജം ദേശീയ വൈസ് ചെയര്‍മാന്‍ ഈറോഡ് രാജന്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി എസ്. വിനോദ്കുമാര്‍, ട്രഷറര്‍ പ്രകാശ് പൈ, സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തീവ്രമഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

തിരുവനന്തപുരം:  തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ  ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട്ട്. ശക്തമായ മഴ പ്രതീക്ഷിക്കുന്ന പത്തനംതിട്ട, കോട്ടയം,എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് മഞ്ഞ അലെർട്ടും നൽകി. 28 വരെ...

പേരൂർക്കടയിലെ യുവതിയുടെ കൊലപാതകം : സുഹൃത്തായ ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം : പേരൂർക്കട ഹാർവിപുരം ഭാവനാനിലയത്തിൽ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന ഓട്ടോ ഡ്രൈവർ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്ത് (31)പിടിയിൽ. തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് രഞ്ജിത്ത് പിടിയിലായത്. മുതിയാവിളയിലെ വാടകവീടിനു സമീപം...
- Advertisment -

Most Popular

- Advertisement -