റാന്നി : ശബരിമല സ്വർണ്ണ കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി 14 ദിവസം എസ്ഐടി കസ്റ്റഡിയിൽ .ഒക്ടോബർ 30 വരെയാണ് റാന്നി കോടതി കസ്റ്റഡിയിൽ വിട്ടത്. അടച്ച മുറിയിലാണ് കേസ് പരിഗണിച്ചത്. അന്വേഷണ സംഘം പോറ്റിയുമായി ഉടൻ തെളിവെടുപ്പിന് പോയേക്കും.
ഇന്നലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് തിരുവനന്തപുരം ക്രൈബ്രാഞ്ച് ഓഫീസില്‍ നിന്ന് റാന്നി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചു.






