Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മകരവിളക്ക്...

ശബരിമല മകരവിളക്ക് : വ്യൂ പോയിന്റുകളില്‍  സുരക്ഷ ഉറപ്പാക്കും – ജില്ലാ കലക്ടര്‍

പത്തനംതിട്ട : ശബരിമല മകരജ്യോതി ദര്‍ശനത്തിനായുള്ള വ്യൂ പോയിന്റുകളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. മകരവിളക്ക്, തിരുവാഭരണ ഘോഷയാത്ര മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംഗീകൃതമല്ലാത്ത വ്യൂ പോയിന്റുകളില്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. വ്യൂ പോയിന്റുകളിലും അപകട സാധ്യതയുളള വഴികളിലും സുരക്ഷാവേലി സ്ഥാപിക്കും. അപകടകരമായി നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ച് മാറ്റും. തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും.

പന്തളം ക്ഷേത്രത്തില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. തിരുവാഭരണം കടന്നുപോകുന്ന സ്ഥലങ്ങളില്‍ വഴിവിളക്ക്, കുടിവെള്ളം, ബയോ ടോയ്‌ലറ്റ് തുടങ്ങിയവ ഉറപ്പാക്കും. എക്‌സൈസ് പരിശോധ ശക്തമാക്കും.
മഫ്തിയിലും വനിതാ പോലീസ് ഉദ്യോഗസ്ഥരെ അടക്കം വിന്യസിക്കും.

വലിയാനവട്ടത്ത് നിന്ന് സന്നിധാനത്തേക്ക് തിരുവാഭരണ വാഹകര്‍ക്ക് തടസം കൂടാതെ കടന്നുപോകുന്നതിന് ക്രമീകരണമുണ്ടാകും. പോലീസും മോട്ടോര്‍വാഹന വകുപ്പും സംയോജിതമായി ഗതാഗതം നിയന്ത്രിക്കും. വ്യൂ പോയിന്റുകളില്‍ ദേവസ്വം ബോര്‍ഡ് അനൗണ്‍സ്മെന്റ് നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കും. 

വ്യൂ പോയിന്റുകളിലും ഘോഷയാത്ര സംഘത്തോടൊപ്പവും ആംബുലന്‍സ് അടക്കം മെഡിക്കല്‍ ടീം ഉണ്ടാകും. തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന ജനുവരി 12 ന് കുളനട ആരോഗ്യകേന്ദ്രം വൈകിട്ട് ആറു വരെയും തിരുവാഭരണം കടന്നുപോകുന്ന ദിവസങ്ങളില്‍ ചെറുകോല്‍, കാഞ്ഞീറ്റുകര, വടശ്ശേരിക്കര, റാന്നി പെരുനാട് ആരോഗ്യകേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

മകരവിളക്ക് ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. തിരുവാഭരണ പാതയില്‍ എലിഫന്റ് സ്‌ക്വാഡുകളേയും റാപ്പിഡ് റെഡ് സ്പോണ്‍സ് ടീമിനേയും വനം വകുപ്പ് നിയോഗിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇടത്താവളങ്ങളിലെ കടവുകള്‍ വൃത്തിയാക്കി അപായസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. ലൈഫ് ഗാര്‍ഡിനെ വിന്യസിക്കും.

മകരവിളക്കിനോടനുബന്ധിച്ച് നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും.  ഫയര്‍ഫോഴ്സ് സ്‌കൂബാ ടീം സജ്ജമാക്കും. മോട്ടര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ അനധികൃത പാര്‍ക്കിങ് തടയും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജനുവരി ഏഴിന് വ്യു പോയിന്റുകളില്‍ സംയുക്ത സുരക്ഷ യാത്ര സംഘടിപ്പിക്കുമെന്‌നും ജില്ലാ കലക്ടര്‍ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയിൽവേ അടിപ്പാതകളിൽ വെള്ളം കയറാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും- റെയിൽവേ ചീഫ് എൻജിനീയർ

തിരുവല്ല : എംസി റോഡിനെയും ടി കെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ - മനയ്ക്കച്ചിറ, തിരുമൂലപുരം - കറ്റോട് റോഡിലെയും, പ്രാവിൻകൂട് - തൈമറവും കര റോഡിലെയും  റെയിൽവേ അടിപ്പാതകളിലെ...

അതിരപ്പള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു

തൃശ്ശൂർ : അതിരപ്പള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. കൂട്ടം മാറിയ വേളയിലാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള...
- Advertisment -

Most Popular

- Advertisement -