Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല തീർത്ഥാടനം:...

ശബരിമല തീർത്ഥാടനം: പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപന കോടതി നിരോധിച്ചു

കൊച്ചി: പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപനയും  ചെറിയ ഷാംപൂ പാക്കറ്റുകൾ ഉപയോഗിക്കുന്നതും ഹൈക്കോടതി വിലക്കി. പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്. ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.  ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഹൈക്കോടതി നിർദ്ദേശം നൽകി.

മണ്ഡല-മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാനിരിക്കെ തീർഥാടനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുകയായിരുന്നു ദേവസ്വം ബെഞ്ച്. തീർഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലേയും ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബോർഡിന് കോടതി നിർദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുണ്ടക്കൈ – ചൂരൽമല ; മാതൃകാ വീട് പൂർത്തിയാകുന്നു

തിരുവനന്തപുരം : മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി...

അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം

ശബരിമല : ഭക്തിയും പ്രകൃതിയും ഒന്നാകുന്ന അപൂര്‍വ്വ കാഴ്ച ഒരുക്കുകയാണ് അയ്യപ്പസന്നിധിയിലെ ശബരീ നന്ദനം. അയ്യനെ തൊഴാനെത്തുന്ന ഭക്തര്‍ക്ക് മനം കുളിര്‍പ്പിക്കുന്ന അനുഭൂതിയാണ് നല്‍കുന്നു പുഷ്പഭംഗി നിറഞ്ഞുനില്‍ക്കുന്ന ഈ പൂന്തോട്ടം. പാണ്ടിത്താവളത്തേക്കുള്ള പടി കയറി...
- Advertisment -

Most Popular

- Advertisement -