Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : നവംബർ 11 മുതൽ നിയന്ത്രണങ്ങൾ വരും

പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് 2025 നവംബർ 11 മുതൽ 2026 ജനുവരി 25 വരെ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ളാഹ മുതൽ സന്നിധാനം വരെയുളള തീർഥാടന പാതകളിലെ ഭക്ഷണശാലകളിൽ മാംസാഹാരം ശേഖരിച്ചു വയ്ക്കുന്നതും പാചകം ചെയ്യുന്നതും വിൽപന നടത്തുന്നതും ഇക്കാലയളവിൽ നിരോധനം ഉണ്ടാകും.  ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ശബരിമലയിലേക്കുള്ള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാർക്കിങ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നതിനും നിരോധനമുണ്ട്.

ളാഹ മുതൽ സന്നിധാനം വരെയുള്ള ഹോട്ടലുകളിൽ ഒരേസമയം സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം 5 ആയി നിജപ്പെടുത്തി. ഈ മേഖലയിൽ സിലിണ്ടറുകൾ അപകടകരമായി പൊതുസ്ഥലങ്ങളിൽ സൂക്ഷിക്കുന്നതും കലക്ടർ നിരോധിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻ ബാബുവിന്റെ മരണം : പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി 29ന്

കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി 29ന്. കോടതിയിൽ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം പി.പി ദിവ്യ ആവർത്തിച്ചു. നവീൻ ബാബുവിനെ അപമാനിക്കുക...

ശബരിമല സ്വർണക്കൊള്ള : എസ്‌ഐടിക്ക് ഒരു മാസംകൂടി അനുവദിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എസ്‌ഐടിക്ക് ഒരു മാസംകൂടി അനുവദിച്ച് ഹൈക്കോടതി .എഫ്ഐആർ അടക്കമുള്ള രേഖകൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു . സ്വർണക്കൊള്ളയുമായി...
- Advertisment -

Most Popular

- Advertisement -