Monday, April 6, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചി തുറമുഖത്ത്...

കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാൻ പടക്കപ്പലിലെ നാവികർ മടങ്ങി

കൊച്ചി : പശ്ചിമേഷ്യൻ സംഘർഷത്തിനിടെ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാൻ നാവികസേനയുടെ ഐആർഐഎസ് ലാവൻ പടക്കപ്പലിലെ 107 നാവികരും 33 ഇറാൻ പൗരൻമാരും കൊച്ചിയിൽ നിന്നു മടങ്ങി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ചാർട്ടർ ചെയ്ത വിമാനത്തിൽ അർമേനിയയിലേക്കാണ് സംഘം മടങ്ങിയത്.

ഇന്ത്യൻ നേവി കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് സംഘം വിമാനത്താവളത്തിൽ എത്തിയത്. ഇറാൻ സർക്കാർ ഏർപ്പെടുത്തിയ ഫ്ലൈ എക്സ് എയ്റോ വിമാനത്തിൽ ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് അർമേനിയയിലെ സവാർനോട്സ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് സംഘം മടങ്ങിയത്. കൊളംബോയിൽ നിന്നാണ് വിമാനം കൊച്ചിയിൽ എത്തിയത്.

മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്. കപ്പൽ ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ട് ഇറാൻ ഇന്ത്യയെ ഫെബ്രുവരി 28നു സമീപിച്ചിരുന്നു. ഈ മാസം ഒന്നാം തീയതിയോടെയാണ് ഇന്ത്യ കപ്പലിനു നങ്കൂരമിടാൻ അനുമതി നൽകിയത്. പിന്നാലെയാണ് നാലിന് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 2.83 കോടി വോട്ടർമാർ ഇടംപിടിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള  അന്തിമ വോട്ടർ പട്ടികയിൽ 2.83 കോടി വോട്ടർമാർ ഇടംപിടിച്ചു. പുരുഷ വോട്ടർമാർ 1.33 കോടിയും സ്ത്രീ വോട്ടർമാർ 1.49 കോടിയും പ്രവാസി വോട്ടർമാർ 2087 പേരും ട്രാൻസ് ജൻഡർ...

Kerala Lottery Result 07/05/2024 : Sthree Sakthi SS 414

1st Prize Rs.7,500,000/- (75 Lakhs) SX 870457 (KAYAMKULAM) Consolation Prize Rs.8,000/- SN 870457 SO 870457 SP 870457 SR 870457 SS 870457 ST 870457 SU 870457 SV 870457 SW...
- Advertisment -

Most Popular

- Advertisement -