ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശുചീകരണ തൊഴിലാളികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. വന്ദേഭാരതിലും മെട്രോയിലും ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, വികസിത ഭാരതം അംബാസിഡർമാർ എന്നിവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാപ്രതിജ്ഞ ചടങ്ങിൽ 8,000-ത്തിലധികം അതിഥികൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന , നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ എന്നിവർ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമാകും.