Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorഭാരതീയ സംസ്കൃതിയുടെ...

ഭാരതീയ സംസ്കൃതിയുടെ സംരക്ഷണത്തിന് സത്രങ്ങൾ ഏറെ അനിവാര്യം:  പി.എസ് ശ്രീധരൻപിള്ള

ചെങ്ങന്നൂർ: ഭാരതീയ സംസ്കൃതിയുടെ സംരക്ഷണത്തിന് സത്രങ്ങൾ ഏറെ അനിവാര്യമെന്ന് ഗോവ ഗവർണർ ഡോ പി.എസ് ശ്രീധരൻപിള്ള. തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന നാലാമത് അഖില പാണ്ഡവീയ മഹാവിഷ്ണു സത്രത്തിൻ്റെ സത്രസമരംഭ സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷൻമാർക്കൊപ്പം സമൂഹത്തിൽ പങ്കാളിത്തം വഹിക്കാൻ ഇത്തരം വേദികളിലൂടെ സ്ത്രീകൾക്കും കഴിയുന്നു എന്നതിനുദാഹരണങ്ങളാണ് സത്ര വേദികളിലും ആദ്ധ്യാത്മിക രംഗത്തും സ്ത്രീകളുടെ പങ്കിൻ്റെ മാസ്മരിക ശക്തി മനസിലാകുന്നത്. തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.

സത്രസമിതി ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ, സത്രാചാര്യൻ അഡ്വ: ടി.ആർ രാമനാഥൻ, മുൻ ദേവസ്വം ബോർഡ് പ്രസി.അഡ്വ: കെ .അനന്തഗോപൻ , ചിഫ് എൻജിനീയർ  ടി.ആർ അജിത് കുമാർ, ദേവസ്വം അസി. കമ്മീഷണർ  ജി. മുരളീധരൻ പിള്ള, ഡെപ്യൂട്ടി കമ്മീഷണർ എ.ദിലീപ്, പഞ്ചായത്ത് പ്രസി. പി.വി സജൻ, മെമ്പർമാരായ പുഷ്പകുമാരി, ശ്രീവിദ്യ സുരേഷ്, ഗീതാ സുരേന്ദ്രൻ, ഉപദേശക സമിതി പ്രസി.സന്തോഷ് മാലിയിൽ, സെക്രട്ടറി ആർ ഡി രാജീവ്, സബ് ഗ്രൂപ്പ് ആഫീസർ അനിത ജി.നായർ, വർക്കിംഗ് ചെയർമാൻ സജു ഇടക്കല്ലിൽ, ജനറൽ കൺവീനർ എസ് കെ രാജീവ്, ഒ.കെ അനിൽകുമാർ, ശ്രീരാജ് ശ്രീവിലാസം, കെ. ജി അനിൽ കുമാർ, വിഷ്‌ണുഗോപാലകൃഷ്ണൻ, യു പ്രജിത്. പ്രശോഭ്, അനു.കെ ഓമന കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് പഞ്ച ദിവ്യ വിഗ്രഹപ്രതിഷ്ഠ, ഭദ്രദീപ പ്രകാശനം, കൊടിയേറ്റ് എന്നിവയും  നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവരാത്രി മഹോത്സവം : പനച്ചിക്കാട് സംഗീത നൃത്തോത്സവത്തിൽ വൻ ഭക്തജനത്തിരക്ക്

കോട്ടയം : നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ ദർശനത്തിനും ദേശീയ സംഗീത നൃത്തോത്സവത്തിനും വൻ ഭക്തജന തിരക്ക്. എല്ലാ ദിവസവും നവരാത്രി മണ്ഡപത്തിൽ വൈകിട്ട് ഏഴിനാണ് ദേശീയ സംഗീത നൃത്തോത്സം....

വിജ്ഞാന കേരളം രണ്ടാം ഘട്ടം : മൈക്രോ തൊഴില്‍മേള   27ന്  ചേര്‍ത്തലയിൽ

ആലപ്പുഴ: വിജ്ഞാന കേരളം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മേയ്  27 ന് ചേര്‍ത്തല ഗവ:ബോയ്‌സ് സ്‌കൂളില്‍ ആദ്യഘട്ട മൈക്രോ തൊഴില്‍ മേള സംഘടിപ്പിക്കും. തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ഉള്‍പ്പെടുന്ന ക്ലസ്റ്ററില്‍...
- Advertisment -

Most Popular

- Advertisement -