കോട്ടയം : പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതീക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ വ്യാഴാഴ്ച പുലർച്ചെ നാലിന് തുടങ്ങും. സരസ്വതി മണ്ഡപത്തിലെ പൂജയെടുപ്പ് ചടങ്ങുകൾ തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ഇതേസമയം വിദ്യാമണ്ഡപത്തിൽ എഴുത്തിനിരുത്ത് ആരംഭിക്കും.
തിരക്ക് പരിഗണിച്ച് വിപുലമായ ക്രമീകരണങ്ങൾ ദേവസ്വം ഒരുക്കിയിട്ടുണ്ട്. 40-ലധികം ആചാര്യന്മാർ വിദ്യാരംഭത്തിന് കാർമികരാകും. തിക്കിലും തിരക്കിലും പെടാതെ എഴുത്തിനിരുത്താനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഭക്തർക്ക് വേണ്ട സഹായത്തിനായി സന്നദ്ധ പ്രവർത്തരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.