Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsകായികമേളയിൽ സ്‌കൂളുകൾക്ക്...

കായികമേളയിൽ സ്‌കൂളുകൾക്ക് വിലക്ക് ; ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ടു തേടി. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.

സ്‌കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്‌കൂളുകളെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ നിന്നും വിലക്കിയതിലൂടെ ദേശീയ സ്‌കൂൾ കായികമേളയിലും സ്കൂളുകൾക്ക് അവസരം നഷ്ടമാകും. സ്‌കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമ്മിഷൻ നിർദ്ദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് തൃശ്ശൂരിലെ ശക്തന്‍ തമ്പുരാന്‍ പ്രതിമ തകര്‍ന്നു

തൃശ്ശൂർ : കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിടിച്ച് തൃശ്ശൂരിലെ ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു.ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇരുമ്പുവേലി തകര്‍ത്താണ് ബസ് ഇടിച്ചു കയറിയത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസ്...

തൃശ്ശൂരിലെ യുവാവിന്റെ കൊലപാതകം : പ്രതികളായ വിദ്യാർഥികൾ ലഹരിക്ക് അടിമകൾ

തൃശ്ശൂർ : തൃശൂരിൽ ഇന്നലെ രാത്രി യുവാവിനെ കുത്തിക്കൊന്ന കേസിൽ‌ കസ്റ്റഡിയിലെടുത്ത വിദ്യാർഥികൾ ലഹരിക്ക് അടിമകളെന്ന് പൊലീസ്.14 വയസ്സുകാരനും 16 വയസ്സുകാരനുമാണ് പിടിയിലായത്.14 വയസ്സുകാരനെ സഹപാഠിക്കുനേരെ കത്തിവീശി ഭീഷണിപ്പെടുത്തിയതിൻ്റെയും ലഹരി ഉപയോഗത്തിൻ്റെയും പേരിൽ...
- Advertisment -

Most Popular

- Advertisement -