തിരുവനന്തപുരം : റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടുന്നതിനിടെ പൂജപ്പുര എസ്ഐക്ക് നേരെ ആക്രമണം. പൂജപ്പുര എസ്ഐ സുധീഷിനെ ശ്രീജിത്ത് ഉണ്ണി എന്ന ഗുണ്ടയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 9.30 ന് കല്ലറമഠം ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സംഭവം.ഇയാൾ കുപ്പികൊണ്ട് എസ്ഐയുടെ കയ്യിൽ കുത്തുകയായിരുന്നു . ആക്രമണം നടത്തിയ ശേഷം ശ്രീജിത്ത് സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. കുത്തേറ്റ എസ്ഐയുടെ കയ്യിൽ അഞ്ച് സ്റ്റിച്ചുകളുണ്ട്. കഞ്ചാവ് കേസുകളിലടക്കം പ്രതിയാണ് ശ്രീജിത്ത് ഉണ്ണി. പൊലീസ് ഇയാൾക്കായി അന്വേഷണം നടത്തുകയാണ്.