Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeSpiritualസെൻറ് തോമസ്...

സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവൻഷൻ: ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ 19 മുതൽ 26 വരെ തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്ത് ബിഷപ്പ് ഏബ്രഹാം നഗറിൽ നടക്കും. പ്രിസൈഡിംങ്ങ്  ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ, ബിഷപ്പ് ഡോ. എം.കെ. കോശി, ബിഷപ്പ് ഡോ. ടി.സി ചെറിയാൻ, ബിഷപ്പ് ഡോ. സി.വി മാത്യു, ബിഷപ്പ് എ. ഐ അലക്സാണ്ടർ എന്നിവർ വിവിധ യോഗങ്ങൾക്ക് നേതൃത്വം നൽകും.     

റവ.ഡോ.രാജാസിംങ്ങ് ബാംഗ്ലൂർ, സാജു ജോൺ മാത്യു ടാൻസാനിയ, ഡോ. കെ. മുരളീധർ, മനു റസ്സൽ എന്നിവരാണ് മുഖ്യപ്രസംഗകർ. ബിഷപ്പ് ഏബ്രഹാം നഗറിൽ പൂർത്തിയായി വരുന്ന കൺവെൻഷൻ വേദിയുടെയും, പന്തലിന്റെയും സമർപ്പണ ശുശ്രൂഷ പ്രാരംഭ ദിനത്തിൽ  നടക്കും.  സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്കിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ പരിശീലനം പൂർത്തിയായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊലക്കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ ആളെ കാപ്പ ചുമത്തി നാടുകടത്തി

പത്തനംതിട്ട : കൊലക്കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. ഇലവുംതിട്ട മെഴുവേലി വിജയഭവനം വീട്ടിൽ അമ്പു (40) വിനെയാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാ...

ഓമനിച്ച് വളർത്തിയ മകൾ എനിക്ക് അന്യ : ജീവിതത്തിൽ നേരിട്ട പ്രതിസന്ധി തുറന്ന് പറഞ്ഞ് – കൊല്ലം തുളസി

കൊച്ചി : ജീവിതത്തില്‍ പ്രതിസന്ധിയിലൂടെ കടന്നുപോയ കാര്യങ്ങള്‍ മനം നൊന്ത് തുറന്നുപറഞ്ഞ് നടന്‍ കൊല്ലം തുളസി. ഒരു കാലത്ത് സിനിമകളില്‍ നിറഞ്ഞു നിന്ന നടനായിരുന്നു അദ്ദേഹം. ഇന്ന് മകളും മരുമകനും വിളിക്കുക പോലുമില്ലെന്നും...
- Advertisment -

Most Popular

- Advertisement -