കൊച്ചി : ആറുമാസം മുമ്പാണ് കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന ആരംഭിച്ചതെന്ന് പിടിയിലായ മുഖ്യപ്രതി അനുരാജിന്റെ മൊഴി .യു.പി.ഐ. വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് കൈമാറിയത്.പൂർവ വിദ്യാർത്ഥികളായ ആഷിഖ്, ഷാരിക് എന്നിവരായിരുന്നു ഡിമാൻഡിന് അനുസരിച്ച് ഹോസ്റ്റലിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തിച്ചിരുന്നത്.
ഇതിനോടകം ഏഴ് തവണ ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചുവെന്നും അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. കളമശ്ശേരി പോളിടെക്‌നിക് കോളേജില്‍ മാത്രമല്ല ലഹരി വിപണനം നടന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. അതിനാൽ പ്രതികളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച് കഞ്ചാവ് വാങ്ങിച്ചവരേയും കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.