തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ കായികയിനങ്ങളിൽ ഏപ്രിൽ 6 മുതൽ മെയ് 20 വരെ സമ്മർ കോച്ചിംഗ് ക്യാമ്പ് നടത്തും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, ശംഖുമുഖം ജി.വി.രാജ. ഇൻഡോർ സ്റ്റേഡിയം, ഡോ.ബി.ആർ.അംബേദ്കർ ഇന്റർനാഷണൽ സ്വിമ്മിംഗ് പൂൾ, പിരപ്പൻകോട് എന്നിവടങ്ങളിലായിരിക്കും ക്യാമ്പ്.
അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോൾ, ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, കരാട്ടെ, ഗുസ്തി, ബോക്‌സിംഗ്, ക്രിക്കറ്റ്, ബേസ് ബോൾ എന്നിവയിലെ പരിശീലന ക്യാമ്പ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും, ബാഡ്മിന്റൺ ശംഖുമുഖം ജി.വി.രാജ ഇൻഡോർ സ്റ്റേഡിയത്തിലും, നീന്തൽ ഡോ.ബി.ആർ.അംബേദ്കർ ഇന്റർനാഷണൽ സ്വിമ്മിംഗ് പൂളിലും നടക്കും. സമ്മർ കോച്ചിംഗ് ക്യാമ്പിലേക്ക് 8 വയസ്സ് മുതൽ 17 വയസ്സുവരെയുളള കുട്ടികൾക്കാണ് പ്രവേശനം. വിശദ വിവരങ്ങൾക്ക്: 0471-2330167, 0471-2331546.






