Monday, April 28, 2025
No menu items!

subscribe-youtube-channel

HomeSpiritualകാവുംഭാഗം ഏറങ്കാവ്...

കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം കൊടിയേറി

തിരുവല്ല : തിരുവല്ല കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിൽ  താലപ്പൊലി ഉത്സവം കൊടിയേറി. നവാഹം ഇന്ന് നാലാം  ദിവസമാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം  3.30നും 4.15 നും ഇടയിൽ  ക്ഷേത്രം ദേവസ്വം പ്രസിഡന്റ് സന്തോഷ് കുമാർ കുറ്റുവേലിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. സെക്രട്ടറി അജിത് കെ എൻ രാജ് ചേപ്പിലയിൽ, ഖജാൻജി കെ മനോജ് പുറയാറ്റ്, വൈസ് പ്രസിഡന്റ് കെ കെ സുരേഷ് സാരംഗി, ജോയിന്റ് സെക്രട്ടറി പ്രദീപ് കുമാർ ആലഞ്ചേരിൽ എന്നിവർ നേത്യത്വം നൽകി. ചടങ്ങിനോട് അനുബന്ധിച്ച് നിരവധി ഭക്തർ ക്ഷേത്രത്തിൽ  സന്നിഹിതരായി. ക്ഷേത്രം തന്ത്രി രഞ്ജിത്ത് നാരായണ ഭട്ടതിരി തെക്കേടത്ത് കുഴിക്കാട്ട് ഇല്ലം, യജ്ഞാചാര്യൻ മുരളീധരൻ എന്നിവരാണ്.

ഇന്ന്  (30) രാത്രി 7.35 ന് മാത്യ സംഗമത്തിൽ സ്വാമിനി ജ്ഞാനാഭനിഷ്ഠാനന്ദഗിരി പ്രഭാഷണം നടത്തും.

31-ന് രാത്രി 8.30-ന് രാമചന്ദ്ര പുലവർ അവതരിപ്പിക്കുന്ന തൊൽപ്പാവക്കൂത്ത്, ഒന്നിന് രാത്രി 7.30-ന് സന്ദീപ് വചസ്പതിയുടെ പ്രഭാഷണം. 2 ന്  ഉച്ചയ്ക്ക് ഭക്തിഗാനമേള, വൈകീട്ട് 7.30-ന് ഡോ. എം.എം. ബഷീറിന്റെ പ്രഭാഷണം. 4ന് ഹരിപ്പാട്  ധേയം ഭജൻസിന്റെ നാമജപലഹരി 12-ന് , 3.30-ന്  അവഭൃഥസ്നാനഘോഷയാത്ര, രാത്രി 8.30-ന് ഭക്തിസംഗീതനിശ.

5ന്  രാത്രി 7.30-ന് സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം, തുടർന്ന് നൃത്തനൃത്ത്യങ്ങൾ. 6ന്  രാവിലെ ഒമ്പതിന് നൂറ്റൊന്നുകലം എഴുന്നള്ളത്ത്, 10-ന് ചാക്യാർകൂത്ത്, രാത്രി 8ന് ഗാനമേള. ഏഴിന് 9.30-ന് ഓട്ടൻതുള്ളൽ, രാത്രി 10-ന് താലപ്പൊലി എഴുന്നള്ളത്ത് എന്നിവയോടു കൂടി ഉത്സവം സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹരിതപടക്കങ്ങൾ മാത്രമേ വിൽക്കാവൂ

തിരുവനന്തപുരം : അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ...

നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി അലക്സ് ജോൺ പുതുപ്പള്ളിയെ തെരഞ്ഞെടുത്തു

തിരുവല്ല: നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി അലക്സ് ജോൺ പുതുപ്പള്ളിയെ തെരഞ്ഞെടുത്തു. 2024 സെപ്റ്റംബറിൽ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ എൽ ഡി എഫിന്റെ പ്രസിഡന്റ് ആയിരുന്ന എം ജെ...
- Advertisment -

Most Popular

- Advertisement -