കോട്ടയം: കാണക്കാരിക്ക് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം. ഏലപ്പാറ സ്വദേശി ജയദാസ് ആണ് ഞായറാഴ്ച ഉച്ചക്ക് 12.30ന് ഉണ്ടായ അപകടത്തിൽ മരിച്ചത്.
ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ജയദാസിന്റെ മൃതദേഹം കോട്ടയം
മെഡിക്കൽ കോളജ് ആശുപത്രിലേക്ക് കൊണ്ടു പോയി.