Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAdoorനാലാം ക്ലാസുകാരിയുടെ...

നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന് സംശയം

അടൂർ : കടമ്പനാട്ട് നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന്  സംശയം.
കടമ്പനാട് ഗണേശ വിലാസം അവന്തികയിൽ മനോജിന്റെയും ചിത്രയുടെയും മകൾ അവന്തിക (8) ഛർദിയും വയറിളക്കവും ബാധിച്ച് മരിച്ചത്.  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഏപ്രിൽ 30 ന് ആയിരുന്നു അവന്തികയ്ക്ക്  മരണം സംഭവിച്ചത്.

കേടായ ഭക്ഷണത്തിലൂടെയും മലിന ജലത്തിലൂടെയും പകരുന്ന ഷിഗെല്ല രോഗമാകാം മരണകാരണമെന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ആരോഗ്യ വിഭാഗം അധികൃതർ ഇന്ന് കുട്ടിയുടെ വീട്ടിലെയും സമീപ ഭാഗങ്ങളിലെയും വെള്ളം പരിശോധനയ്ക്ക് ശേഖരിച്ചു.

കുട്ടിയുടെ വീട്ടിലെ മുതിർന്നവർക്കും ഛർദിയും വയറിളക്കവും ബാധിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കുട്ടിയുടെ വീടും പരിസരവും ശുചീകരിച്ചതായി കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമ കേന്ദ്രം ഉദ്ഘാടനം ഇന്ന്

കൊച്ചി: കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമ കേന്ദ്രം ഉദ്ഘാടനം ഇന്ന്  നടക്കും.ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങൾ കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിൽ സ്ഥാപിച്ചു വരുന്നത്. എറണാകുളം ബസ്...

തോട്ടയ്ക്കാടൻ കുടുംബ സംഗമവും ഓണാഘോഷവും

തിരുവല്ല : തോട്ടയ്ക്കാടൻ കുടുംബസംഗമവും ഓണാഘോഷവും   കുറ്റൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും  ദാമ്പത്യ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട ദമ്പതികളെയും  ചടങ്ങിൽ ആദരിച്ചു. കുടുംബ സംഗമത്തിന്റെയും ഓണാഘോഷങ്ങളുടെയും...
- Advertisment -

Most Popular

- Advertisement -