കോഴിക്കോട്:പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛൻ പുതിയോട്ടുംകര പി.കെ. വിജയനെയാണ് (55) മരിച്ച നിലയിൽ കണ്ടെത്തിയത്.പെരുവണ്ണ ഗവ.എൽപി സ്കൂൾ അധ്യാപകനാണ്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.