Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramരണ്ടര വയസുകാരി...

രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം :മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി.ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട് . കുഞ്ഞിന്റെ ശരീരത്തിൽ‌ നിരവധി മുറിവുകളും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയിൽ രക്തം കെട്ടി കിടക്കുന്നുണ്ട്.

കുട്ടി തന്റേതല്ലെന്ന് പറഞ്ഞു കുട്ടിയെ നിരന്തരം ഇയാൾ മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണെന്നു പറഞ്ഞാണ് ഇയാൾ ഞായറാഴ്ച ഉച്ചയ്ക്ക് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡലകാലം: സത്രം-പുല്ലുമേട് കാനനപാതയിലൂടെയെത്തിയ ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ശബരിമല: സത്രം പുല്ലുമേട് കാനനപാതയിലൂടെ എത്തിയ അയ്യപ്പഭക്തന്മാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധന. ഈ വര്‍ഷം സത്രം-പുല്ലുമേട് കാനനപാത വഴി ഡിസംബര്‍ 18 വരെയുള്ള കണക്ക് പ്രകാരം ആകെ 87128 പേരാണ്...

കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ്

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ  വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതി ജൂൺ...
- Advertisment -

Most Popular

- Advertisement -