Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiസഭാ തര്‍ക്കം...

സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും: പ്രധാനമന്ത്രി മുന്‍കൈ എടുക്കും – സാബു എം ജേക്കബ്

കൊച്ചി: പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കുമെന്നും അതിന്  പ്രധാനമന്ത്രി മുന്‍കൈ എടുക്കുമെന്നും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു. കേരളം വിട്ടാല്‍ ഒരു മുന്നണിയായി മത്സരിക്കുന്നവരാണ് ജനങ്ങളെ കബളിപ്പിക്കുന്നത്.
ഞങ്ങള്‍ക്ക് ഡീല്‍ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോടാണ്.

എറണാകുളം നഷ്ടപ്പെട്ടാല്‍ യുഡിഎഫിന് എല്ലാം നഷ്ടമാകും. ട്വന്റി ട്വന്റി മത്സരിച്ചാല്‍ തോറ്റു പോകും എന്നാണ് പറയുന്നതെങ്കില്‍ ഒറ്റയ്‌ക്ക് നിന്ന് 15 ശതമാനം വോട്ട് വിഹിതം ഉള്ള ട്വന്റി ട്വന്റി ബിജെപിക്ക് ഒപ്പം കൂടിയാല്‍ വിജയം നേടുമെന്ന ഭയമാണ് യുഡിഎഫിനെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

ഇ ഡിയെ ഭയന്നാണ് എന്‍ ഡി എ യുടെ ഭാഗമായത് എന്ന് പറഞ്ഞവര്‍ രണ്ടാം തിയതി പൂട്ടും. നാടിനെതിരെ വ്യാജവാര്‍ത്ത നല്‍കുന്നവരാണ് റിപ്പോട്ടര്‍ ടി വി. 250 കോടി രൂപയുടെ കേസ് പെരുമ്പാവൂര്‍ കോടതിയില്‍ നടക്കുന്നുണ്ട്. എത്ര കുടുംബങ്ങളെയാണ് ആ ചാനല്‍ തകര്‍ത്തതെന്നും സാബു എം ജേക്കബ് കുറ്റപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹി മദ്യനയ അഴിമതി കേസ് : മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാൾ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു.ഡൽഹി റൗസ് അവന്യൂ കോടതിയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ തുടങ്ങും മുൻപ് പ്രതികളെ വിട്ടയച്ചത്. അന്വേഷണം...

തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

കൊച്ചി : സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. എലത്തൂര്‍ എച്ച്.പി.സി.എല്‍. ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ്...
- Advertisment -

Most Popular

- Advertisement -