Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമണ്ണഞ്ചേരിയിലെ മോഷണത്തിന്...

മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ്

ആലപ്പുഴ : മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ് സ്ഥിരീകരിച്ചു.എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണ്. തമിഴ്നാട്ടിൽ ഇയാൾക്കെതിരെ 18 കേസുകളും കേരളത്തിൽ 8 കേസുകളും ഉണ്ട്. മണ്ണഞ്ചേരിയിലെത്തിയതും ഇയാൾ തന്നെയാണെന്നും പോലീസ് പറഞ്ഞു. നെഞ്ചിലെ പച്ചകുത്തിയ പാടാണ് സന്തോഷിനെ തിരിച്ചറിയാൻ സഹായിച്ചത്.

14പേരാണ് മോഷണ സംഘത്തിലുള്ളത്. കുടുംബ സമേതമാണ് കുറുവ സംഘം കേരളത്തിലെത്തിയത്. ഇവർ പല ഭാഗങ്ങളിലായി താവളമടിച്ചാണ് മോഷണം നടത്തുന്നത്. പ്രതിയെ പിടിച്ച കുണ്ടനൂരിൽ നിന്നും ചില സ്വർണ്ണ ഉരുപ്പടികൾ കിട്ടിയിട്ടുണ്ട്. സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിൽ വ്യക്തത വരാനുണ്ട്. ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉപതിരഞ്ഞെടുപ്പ് 30ന്

പത്തനംതിട്ട: ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് പന്നിയാർ (ജനറൽ), ഏഴംകളം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നീ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ...

അണ്ണാ സർവകലാശാല ബലാത്സം​ഗ കേസ് ; പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ

ചെന്നൈ : ചെന്നൈ അണ്ണാ സർവകലാശാല ബലാത്സം​ഗ കേസിൽ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ.കുറഞ്ഞത് 30 വർഷം പ്രതി തടവ് അനുഭവിക്കണം. ബലാത്സംഗം ഉൾപ്പെടെ ചുമത്തിയ 11 കുറ്റങ്ങളിലും പ്രതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ച്...
- Advertisment -

Most Popular

- Advertisement -