Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsമാർത്തോമ്മാ കോളേജിലെ...

മാർത്തോമ്മാ കോളേജിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച

തിരുവല്ല : മാർത്തോമ്മാ കോളേജിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന ചടങ്ങിൽ കോളേജ് മാനേജർ ഡോ.യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിക്കും. ടി.പി.ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തും. യു.ജി.സിയുടെ 2 ലക്ഷം രൂപ ധനസഹായത്തോടെ 1958-ൽ നിർമ്മിച്ച കെട്ടിടമാണ് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി ഒരു കോടി രൂപ ചിലവഴിച്ച് പുനർ നിർമ്മിച്ചത്.

ഉദ്ഘാടനത്തിന് ശേഷമുള്ള ദിവസങ്ങളിൽ വിവിധ പഠന വകുപ്പുകളുടെ നേതൃത്വത്തിൽ ഫെസ്റ്റുകൾ, രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ പ്രഭാഷണങ്ങൾ, നാടകോത്സവം, ഐ.എസ്.ആർ.ഒ, റബ്ബർ ബോർഡ്, കേന്ദ്ര സർവ്വകലാശാല, ഗലീലിയോ സയൻസ് സെന്റർ, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക് റിസേർച്ച്, അസാപ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, അഗ്നിരക്ഷാവകുപ്പ്, ഡി.സി.ബുക്സ്, മാതൃഭൂമി ബുക്ക്സ്, കോളേജിലെ പഠന വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ ശാസ്ത്രപ്രദർശനം മാർത്തോമ്മാ മൾട്ടി ഡിസിപ്ലിനറി എക്സ്പോ-ഇൻഫിനിറ്റി എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കോളേജ് പ്രിൻസിപ്പാൾ ഡോ. റ്റി കെ മാത്യു വർക്കി, കോളേജ് ഗവേണിംഗ് കൗൺസിൽ അംഗം മനേഷ് ജേക്കബ്, പബ്ലിസിറ്റി കൺവീനർ ഡോ. ഐ. ജോൺ ബെർലിൻ എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുനക്കര പടിഞ്ഞാറേനട ഭക്തജന സമിതിയുടെ നവരാത്രി മഹോത്സവം നാളെ മുതൽ

കോട്ടയം: തിരുനക്കര പടിഞ്ഞാറേനട ഭക്തജന സമിതിയുടെ നവരാത്രി മഹോത്സവം നാളെ (22) മുതൽ ഒക്ടോബർ രണ്ടു വരെ ചിൽഡ്രൻസ് ലൈബ്രറി പാർക്കിലെ ശ്രുതി ഓഡിറ്റോറിയത്തിൽ നടക്കും. ത്രിപുരസുന്ദരി മണ്ഡപത്തിൽ എല്ലാ ദിവസവും കൊലുപൂജയും,...

പകുതി വില തട്ടിപ്പ് : പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് ഇഡി

കൊച്ചി : പകുതി വിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്,​ ​ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്ന് വാ​ഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് ഇഡി.സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശി അനന്തുകൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -