തിരുവല്ല : സമാനതകൾ ഇല്ലാത്ത വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരണമെന്നും മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾ നീതിയുടെ ശബ്ദമായി നിലകൊള്ളണമെന്നും ക്നനായ സമുദായ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ.
വൈ.എം.സി.എ സബ് – റീജൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിൻ്റെ നവോത്ഥാന മുന്നേറ്റത്തിൽ ക്രൈസ്തവരുടെ പങ്ക് ആർക്കും മായിച്ച് കളയാൻ സാധിക്കില്ലെയെന്നും, നന്മയുടെ നീലാകാശത്ത് കാർമേഘങ്ങൾ പതിഞ്ഞാലും അല്പ നേരത്തേക്ക് ഉള്ളൂയെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറാർ റെജി ജോർജ് മുഖ്യപ്രഭാഷണം നടത്തി.
വെസ്റ്റേൺ ഇന്ത്യാ റീജൻ ചെയർമാൻ ജേക്കബ് റ്റി.സി, റീജണൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, മധ്യമേഖല കോ ഓർഡിനേറ്റർ എബി ജേക്കബ്, ലീഗൻ ബോർഡ് ചെയർമാൻ അഡ്വ. മാത്യു ജോസഫ്, റീജണൽ സമിതിയംഗങ്ങളായ അഡ്വ. ജോസഫ് നെല്ലാനിക്കൻ, ജോ ഇലഞ്ഞിമൂട്ടിൽ, മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി സാബു, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാരായ തോമസ് വി ജോൺ അഡ്വ. നിധിൻ കടവിൽ, തിരുവല്ല വൈഎംസിഎ പ്രസിഡൻ്റ് പ്രൊഫ. ഇ. വി തോമസ്, സബ് – റീജൻ മുൻ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജൂബിൻ ജോൺ, അഡ്വ. എം.ബി നൈനാൻ, കെ.സി മാത്യു, ജോൺ മാത്യു, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.