Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsക്രിമിനൽ കേസുകളിലെ...

ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

തിരുവല്ല:  ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിരുവല്ല കടപ്ര വളഞ്ഞവട്ടം സീറോലാൻഡ് കോളനിയിൽ കാവിൽ തെക്കേതിൽ വീട്ടിൽ അൻവർ ഹുസൈൻ ( 23 ) നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. പരുമല പള്ളി പെരുന്നാൾ സമാപന ദിവസം സംഘം ചേർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായ അൻവർ ഹുസൈൻ. കേസിലെ മറ്റ് പ്രതികൾ മുമ്പ് പിടിയിലായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ കാപ്പ ചുമത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച  ഉച്ചയോടെ സി ഐ എസ് സജി കുമാർ, എ എസ് ഐ എസ് എസ് അനിൽകുമാർ, സിപിഒ മാരായ അഖിൽ,  മനോജ് എന്നിവർ അടങ്ങുന്ന സംഘം തിരുവല്ല നഗരത്തിന് സമീപത്തെ ഒളിത്താവളത്തിൽ നിന്നും പിടികൂടുകയായിരുന്നു.

വധശ്രമം അടക്കം ഇയാൾക്കെതിരെ പുളിക്കീഴ്, തിരുവല്ല, തൃക്കൊടിത്താനം സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത...

Kerala Lotteries Results : 17/04/2024 Fifty Fifty FF 92

1st Prize Rs.1,00,00,000/- FW239020 (KANNUR) Consolation Prize Rs.8,000/- FN 239020 FO 239020 FP 239020 FR 239020 FS 239020 FT 239020 FU 239020 FV 239020 FX 239020 FY...
- Advertisment -

Most Popular

- Advertisement -