തിരുവല്ല: പ്രിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി കർക്കിടകവാവ് ദിനത്തിൽ ആയിരങ്ങൾ കുറ്റൂർ മഹാദേവക്ഷേത്ര ആറാട്ടുകടവായ മണിമലയാറ്റിലെ തോണ്ടറ കടവിൽ വാവു ബലി അർപ്പിച്ചു.ചെട്ടികുളങ്ങര ശെല്‍വരാജ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആയിരുന്നു ബലിതർപ്പണ ചടങ്ങുകൾ.
വെള്ളപ്പൊക്കത്തിൻ്റ് പശ്ചാത്തലത്തിൽ പോലീസിന്റെയും ഫയർഫോഴ്സിന്റെയും റെസ്ക്യൂ ടീമുകളുടെ അടക്കം സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. കുറ്റൂർ എൻഎസ്എസ് കരയോഗ ഭരണസമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.