Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്ന് ദുരിതാശ്വാസ...

മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

പത്തനംതിട്ട: ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. കുറ്റപ്പുഴയില്‍ രണ്ടും പെരിങ്ങരയില്‍ ഒന്നും ക്യാമ്പുകളാണ് പുതുതായി  തുറന്നത്. കുറ്റപ്പുഴയില്‍ തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലും മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലും പെരിങ്ങര സെന്റ് ജോണ്‍സ് ജിഎല്‍പിഎസിലുമാണ്  ക്യാമ്പുകള്‍.

ഇതോടെ ആകെ ക്യാമ്പുകളുടെ എണ്ണം അഞ്ചായി. 49 കുടുംബങ്ങളിലെ 187 പേര്‍ ഈ ക്യാമ്പുകളിലുണ്ട്. ഇതില്‍ 60 വയസ് കഴിഞ്ഞ 31 പേരുണ്ട്. 53 കുട്ടികളും. തിരുമൂലപുരം എസ്.എന്‍.വി. സ്‌കൂളിലാണ് കൂടുതല്‍ പേരുള്ളത്. 26 കുടുംബങ്ങളിലെ 95 പേര്‍ ഇവിടുണ്ട്.

കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസില്‍ ആറ് കുടുംബങ്ങളിലെ 17 പേരും പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസില്‍ ഒന്‍പത് കുടുംബങ്ങളില്‍നിന്നുള്ള് 31 പേരുമാണുള്ളത്. തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസില്‍ 19 പേരും (നാല് കുടുംബം), മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ 25 പേരും (നാല് കുടുംബം) ആണ് നിലവിലുള്ളത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യം വികസന പാതയിൽ ,വിദ്യാഭ്യാസവും തൊഴിലവസരം സൃഷ്ടിക്കുന്നതിലും പ്രത്യേക ശ്രദ്ധ : രാഷ്ട്രപതി

ന്യൂഡൽഹി : രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി .ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്നും യുവാക്കളുടെ വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയ്ക്കാണു പ്രത്യേക...

ജില്ലയിലെ ആദ്യ വനിതാ ദഫേദാര്‍ ചുമതലയേറ്റു

പത്തനംതിട്ട : ജില്ലയിലെ ആദ്യ വനിതാ ദഫേദാറായി റ്റി. അനുജ ചുമതലയേറ്റു. മുന്‍ ദഫേദാര്‍ ജി. ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ദഫേദാറായി അനുജ...
- Advertisment -

Most Popular

- Advertisement -