Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiവണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ...

വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ ചത്തു

ഇടുക്കി : വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു. കടുവയെ മയക്കുവെടി വെച്ചെങ്കിലും വനപാലകസംഘത്തിനു നേരെ ചാടി വീണതോടെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം വെടിയുതിർത്തു. ഇതോടെ കടുവ ചത്തുവീഴുകയായിരുന്നു.

പരിക്കേറ്റ കടുവയെ മയക്കുവെടിവച്ചു വലയിലാക്കി തേക്കടിയിലെത്തിച്ച് ചികിത്സിക്കാനായിരുന്നു വനപാലകരുടെ പദ്ധതി. വെറ്റിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. തുടർന്നാണ് കടുവ ദൗത്യസംഘത്തിനു നേരെ ചാടിവീണത്. സംഘത്തിലെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചത്ത കടുവയെ ചാക്കിലാക്കി തേക്കടിയിലേക്ക് കൊണ്ടുപോയി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി : 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റി

പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നെന്ന് പരാതി .പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിയുടെ വലതുകൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണു പരുക്കേറ്റ പെൺകുട്ടിക്ക് എക്സറേ പരിശോധനയിൽ...

സ്കൂൾ വിട്ടു മടങ്ങിയ 13 കാരിയെ ലൈംഗികതാല്പര്യത്തോടെ  സമീപിച്ചയാൾ പിടിയിൽ

റാന്നി : സ്കൂൾ വിട്ടു വീട്ടിലേക്ക് പോയ 13 കാരിയെ ലൈംഗികതാല്പര്യത്തോടെ സംസാരിച്ച് പിന്തുടർന്ന് ശല്യം ചെയ്തയാളെ റാന്നി പോലീസ് പിടികൂടി. പഴവങ്ങാടി കരികുളം ഉരുളേൽ വേങ്ങത്തടം വേങ്ങത്തടത്തിൽ വീട്ടിൽ വി .എ...
- Advertisment -

Most Popular

- Advertisement -