Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramയുഡിഎഫ് സഹകരിപ്പിച്ചില്ലെങ്കില്‍...

യുഡിഎഫ് സഹകരിപ്പിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി : പി വി അൻവർ

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സഹകരിപ്പിച്ചില്ലെങ്കില്‍ തൃണമൂല്‍ കോൺഗ്രസ്സ് സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് പി വി അൻവർ . കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ് യുഡിഎഫ് എന്നും പി വി അൻവർ ആരോപിച്ചു. ഷൗക്കത്തുമായി വ്യക്തിപരമായ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാരിനെ താഴെയിറക്കുക എന്ന ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള ലക്ഷ്യത്തിന് അത് തടസ്സമല്ല .

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പിൻവലിച്ച് പിന്തുണ നൽകിയിട്ടും യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഒരു നന്ദിപോലും പറഞ്ഞില്ലെന്നും ഇനി കാലു പിടിക്കാനില്ലെന്നും അൻവർ പറഞ്ഞു .നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കണമോയെന്ന വിഷയത്തിൽ പി വി അന്‍വറിന് തീരുമാനം എടുക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു.ഇതിനു മറുപടിയായിയാണ് പത്രസമ്മേളനത്തിൽ പി വി അൻവർ ഇക്കാര്യങ്ങൾ പറഞ്ഞത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി : 19 കാരൻ പിടിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി.തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം ഇടിച്ചത്. സംഭവത്തില്‍ ഞാങ്ങാട്ടിരി സ്വദേശിയായ അലനെ(19) പട്ടാമ്പിയില്‍നിന്ന് തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ്.ഐ. ആശുപത്രിയില്‍...

കിണറിൻ്റെ പടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : കൊടുമണ്ണിൽ വീട്ടിലെ കിണറിൻ്റെ പടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരുത്വാകുന്ന് ശ്രീജിത് ഭവനിൽ പ്രശാന്ത് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയ്ക്കാണ് മൃതദേഹം കാണപ്പെട്ടത്. അടൂരിൽ നിന്ന്...
- Advertisment -

Most Popular

- Advertisement -