Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഎടത്വ കേളമംഗലത്ത് ...

എടത്വ കേളമംഗലത്ത്  കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ  പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ട് പേർ മരിച്ചു

തിരുവല്ല :  എടത്വ കേളമംഗലത്ത് നിയന്ത്രണം വിട്ടെത്തിയ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ട് തിരുവല്ല സ്വദേശികൾ  മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന പെരിങ്ങര കാരയ്ക്കൽ കരുമാലിൽ വീട്ടിൽ കെ വി മുരളീധരൻ (സോമൻ – 65) , നെടുമ്പ്രം പൊടിയാടി രമ്യ ഭവനിൽ ജെ മോഹനൻ ( 65) എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മോഹനൻ വ്യാഴാഴ്ച പുലർച്ചെയും മുരളീധരൻ വ്യാഴാഴ്ച ഉച്ചയോടെയും ആണ് മരണപ്പെട്ടത്.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കേളമംഗലം പറത്തറ പാലത്തിന് സമീപം ആയിരുന്നു അപകടം. എടത്വ ഭാഗത്തുനിന്നും തകഴിയിലേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിർ ദിശയിൽ നിന്ന് നിയന്ത്രണം തെറ്റി എത്തിയ കെഎസ്ആർടിസി ബസ്  ഇടിക്കുകയായിരുന്നു. 

അപകടത്തിൽപ്പെട്ടവരെയും സ്കൂട്ടറുമായി 100 മീറ്ററോളം മുന്നോട്ട് ഓടിയ ശേഷമാണ് ബസ് നിർത്തിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നതാണ് പറയപ്പെടുന്നത്. തങ്കമണി ആണ് മുരളീധരന്റെ ഭാര്യ. മക്കൾ: സനോജ്, സജി . മരുമക്കൾ സോബിയ, പ്രസീത. മിനി മോഹൻ ആണ് മരണപ്പെട്ട മോഹനന്റെ ഭാര്യ. മകൾ രമ്യ. മരുമകൻ : സുനിൽകുമാർ. ഇരുവരുടെയും സംസ്കാരം നാളെ( വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പുകളിൽ നടക്കും. 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രാർത്ഥനായോഗം വാർഷിക സമ്മേളനം നാളെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രാർത്ഥനായോഗത്തിന്റെ അഖില മലങ്കര വാർഷിക സമ്മേളനം നാളെ നടക്കും. സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ 9 മണിക്കാണ്...

വയനാട് ദുരന്തം : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ കൈമാറി

ആലപ്പുഴ:  വയനാട് ചൂരമലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ  അപകടത്തിൽപ്പെട്ടവർക്ക് സമാശ്വാസവുമായി അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌. അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആലപ്പുഴ ജില്ലാ കളക്ടർ അലക്സ്‌ വർഗീസിന് ബ്ലോക്ക്‌...
- Advertisment -

Most Popular

- Advertisement -