ചങ്ങനാശ്ശേരി: പായിപ്പാട് ബി എഡ് കോളേജ് 2025-26 അദ്ധ്യയന വർഷത്തെ യൂണിയൻ & ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ജോബ് മൈക്കിൾ എം എൽ എ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂർ അദ്ധ്യക്ഷത വഹിച്ചു.
ചെയർപേഴ്സൺ അഭിലാഷ രവീന്ദ്രൻ, സ്റ്റാഫ് അഡ്വൈസർ അസിസ്റ്റൻ്റ് പ്രോഫെസ്സർ ഷീന കരീം, മുൻ ചെയർപേഴ്‌സൺ മനീഷ, യൂണിയൻ ജനറൽ സെക്രട്റിയായി തിരഞ്ഞെടുക്കപ്പെട്ട റൂത്ത് സൂസൻ കോശി എന്നിവർ പ്രസംഗിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് ഡെവലപ്മെൻ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത് യൂണിയൻ ലോഗോ പ്രകാശനം ചെയ്തു. ആർട്സ് ക്ലബ് ഉദ്ഘാടനം പ്രശസ്ത സിനി ആർട്ടിസ്റ് സ്മിനു സിജു നിർവഹിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, ബാനർജി കനൽ ബാൻഡിൻ്റെ ആഭിമുഖ്യത്തിൽ ആദർശ് ചിറ്റാർ, നവനീത് വലഞ്ചുഴി എന്നിവർ അവതരിപ്പിച്ച നാടൻ പാട്ടുകൂട്ടം പരിപാടിയും നടന്നു.