പത്തനംതിട്ട: നാരങ്ങാനം മടത്തുംപടിയിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചു കടന്ന ഇരുചക്ര വാഹനത്തിൽ ഇടിച്ചതിന് ശേഷം വാൻ സമീപത്തെ കടയിലേക്കു ഇടിച്ചു കയറി നിന്നു.
ഇന്ന് വൈകിട്ട് 4.30 ന് ആയിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരും വാഹന യാത്രക്കാരും ചേർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






