തിരുവല്ല : പമ്പ് ഹൗസിൽ പണി നടത്തുന്നതിനാൽ മൂന്ന് ദിവസം ജലവിതരണം മുടങ്ങും. തിരുവല്ല,ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റികൾ, കവിയൂർ, കുന്നന്താനം, വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി, എടത്വ, തകഴി, മുട്ടാർ, തലവടി, പെരിങ്ങര, വെളിയനാട് പഞ്ചായത്തുകളിൽ ഇന്നു (31) മുതൽ ഓഗസ്റ്റ് രണ്ട് വരെ ജലവിതരണം മുടങ്ങുമെന്ന് അസി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.






